Sunday, September 20, 2026
spot_imgspot_imgspot_img
HomeFood & Travelകടലിൻ്റെ കാറ്റും തിരമാലകളുടെ സംഗീതവും ആസ്വദിച്ച് ബീച്ചിലൂടെ ഒരു ഡ്രൈവ് ,മുഴുപ്പിലങ്ങാട് സഞ്ചാരികളുടെ പ്രിയ സ്ഥലം

കടലിൻ്റെ കാറ്റും തിരമാലകളുടെ സംഗീതവും ആസ്വദിച്ച് ബീച്ചിലൂടെ ഒരു ഡ്രൈവ് ,മുഴുപ്പിലങ്ങാട് സഞ്ചാരികളുടെ പ്രിയ സ്ഥലം

കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് ആണ് മുഴുപ്പിലങ്ങാട്. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിക്ക് അടുത്താണ് ഈ കടൽത്തീരമുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ആണിത്. വെള്ളത്തിലൂടെയും കരയിലൂടെയും വാഹനങ്ങൾ ഓടിക്കാൻ കഴിയുന്ന ഏക ബീച്ച് ആണ് മുഴുപ്പിലങ്ങാട് ബീച്ച്.

സാഹസികതയും പ്രകൃതി ഭംഗിയും ഒത്തുചേർന്ന ഈ ബീച്ച് അർദ്ധവൃത്താകൃതിയിലാണ് ഉള്ളത്. കാറും ബൈക്കും ഓടിക്കാൻ നിരവധി സന്ദർശകർ ഇവിടെ എത്താറുണ്ട്. മുഴുപ്പിലങ്ങാട് ബീച്ച് ഒരു പക്ഷി നിരീക്ഷണ കേന്ദ്രവും കൂടിയാണ്. തിരമാലകളോട് ചേർന്ന് നാല് കിലോമീറ്റർ ഓളം വാഹനങ്ങൾ ഇവിടെ ഓടിക്കാൻ സാധിക്കും. ദേശാടന പക്ഷികൾ ചില സമയങ്ങളിൽ ഇവിടെ എത്താറുണ്ട്. കടൽത്തീരത്തിന് തെക്ക് വശത്തായി ധർമ്മടം ദ്വീപ് സ്ഥിതിചെയ്യുന്നു. ഇവിടെ വരുന്നവർ ഈ ദീപും സന്ദർശിക്കാറുണ്ട്. നടന്ന് ഈ ദ്വീപിൽ എത്താൻ കഴിയും. പച്ചത്തുരുത്ത് എന്നാണ് ഇത് അറിയപ്പെടുന്നത്.

പാരാ ഗ്ലൈഡിങ്, പാരസെയിലിഗ് , മൈക്രോലൈറ്റ് ഫ്ലൈറ്റുകൾ, പവർ ബോട്ടിംഗ്, തുടങ്ങിയ വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെ ആകർഷകമായിരിക്കും. ഇവിടത്തെ മണൽതരികൾ ഉറപ്പുള്ളത് ആയതുകൊണ്ട് ബീച്ചിൽ കൂടി വാഹനങ്ങൾ ഓടിക്കാൻ പറ്റുന്നത്. ഫോട്ടോഷോട്ടുകൾക്കു അനുയോജ്യമായ സ്ഥലമാണിത്. മാത്രമല്ല കുടുംബത്തോടൊപ്പം വന്ന് സമയം ചെലവഴിക്കാനും പറ്റിയ ബീച്ചാണ്.

കടലിനു സമീപത്തായി ഒരു ചെറിയ കറുത്ത പാറക്കൂട്ടം ഉണ്ട്. വേലിഇറക്ക സമയത്ത് ആളുകൾക്ക് ഇതുവഴി നടന്നു പോവാൻ സാധിക്കും. നിരവധി മലബാർ വിഭവങ്ങൾ ഇവിടെ നമ്മൾക്ക് കിട്ടും. ഇവിടെ വന്ന് താമസിക്കാനായി നിരവധി റിസോർട്ടുകൾ ബീച്ചിന് സമീപത്തായി സ്ഥിതിചെയ്യുന്നു. റോഡിൽനിന്ന് പെട്ടെന്ന് തന്നെ ബീച്ചിലേക്ക് കടക്കാം എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത് . എല്ലാവർഷവും ഇവിടെ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments