Sunday, September 20, 2026
spot_imgspot_imgspot_img
HomeDistrict Newsആലുവ റെയിൽവേ സ്റ്റേഷന് സമീപം വൻ കവർച്ച;പ്രവാസി മലയാളി ഗുരുതരാവസ്ഥയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം വൻ കവർച്ച;പ്രവാസി മലയാളി ഗുരുതരാവസ്ഥയിൽ

കൊച്ചി : ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ അക്രമിച്ച് വൻ കവർച്ച നടത്തി നടത്തി. രണ്ടുപേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ പ്രവാസി മലയാളിയായ കോടനാട് സ്വദേശി ജോബിൻ ജിജു ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. തലയ്ക്ക് കല്ലെറിഞ്ഞ് ജോജുവിനെ വീഴ്ത്തിയാണ് മാലയും പണവും അക്രമികൾ കവർന്നത്.

റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗുഡ്സ് യാർഡിലൂടെ വരുമ്പോഴായിരുന്നു രണ്ടുപേർ ചേർന്ന് ജോജുവിനെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കല്ലെറിഞ്ഞ് വീഴ്ത്തിയതിനുശേഷം നെഞ്ചിൽ കരിങ്കല്ലുകൊണ്ടിടിച്ചാണ് മാലയും പണവും കവർന്നത്. അതിനുശേഷം കയറുകൊണ്ട് കെട്ടി കനാലിൽ തള്ളുവായിരുന്നു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ആലുവ എംഎൽഎ അൻവർ സാദത്ത് പറഞ്ഞു.

ഇവിടെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി കിടക്കുന്നതും ആവശ്യത്തിന് വെളിച്ചമില്ലാത്തതുമാണ് ആക്രമണങ്ങളും വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പും ഇതുപോലെയുള്ള സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നും പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments