മലപ്പുറം : മോർഫിംഗ് കേസിലെ പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തിരുവനന്തപുരം ഓടൻ കുഴി സുരേഷ് ബാബു (26) വാണ് കൈ ഞരമ്പ് മുറിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തു.
തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു സുബിൻ. കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങൾ ആക്കി പ്രചരിപ്പിച്ചു എന്ന കോളേജ് വിദ്യാർത്ഥിനികളുടെ പരാതി മേലാണ് ഇയാൾ പോലീസ് വ ലയത്തിൽ ആയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



