കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശി അനൂപ്- ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ചികിത്സാ പിഴവ് ആണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ചികിത്സാ പിഴവ് അല്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനെ തുടർന്ന് അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു



