Sunday, September 20, 2026
spot_imgspot_imgspot_img
HomeFood & Travelഒരു ഗ്ലാസ് സാത്തുക്കുട്ടി ജ്യൂസ് -ഓരോ സിപ്പിലും നാടൻ രുചിയുടെ കിടിലൻ ഫീൽ

ഒരു ഗ്ലാസ് സാത്തുക്കുട്ടി ജ്യൂസ് -ഓരോ സിപ്പിലും നാടൻ രുചിയുടെ കിടിലൻ ഫീൽ

സിനിമ പോലെ ഹിറ്റായി സാത്തുക്കുട്ടി ജ്യൂസും. ഇപ്പോൾ അത് ഒരു ഹ്രസ്വചിത്രവുമായി യൂട്യൂബിലും സ്ഥാനം പിടിച്ചു. എന്താണ് സാത്തുകുട്ടി എന്നല്ലേ? വേറെ ഒന്നുമല്ല മുസംബി അല്ലെങ്കിൽ മധുരനാരങ്ങ. സാത്തു കുട്ടി ഓറഞ്ച് എന്നും പറയാറുണ്ട്. തമിഴിൽ പറയുന്ന പേരാണിത്.

ഓറഞ്ചിന്റെ ഫ്ലേവറും ചെറുനാരങ്ങയുടെ രുചിയും ചേർന്നതാണ് സാത്തുക്കുട്ടി ഓറഞ്ച്.പുളിയും മധുരവും നിറഞ്ഞ സാത്തുക്കുട്ടി ജ്യൂസ് കുടിക്കുമ്പോൾ നല്ല ഫ്രഷ്നസാണ് നമ്മൾക്ക് അനുഭവപ്പെടുന്നത്. കണ്ടാൽ പച്ച ഓറഞ്ച് ആയി തോന്നുമെങ്കിലും മുറിച്ചുകഴിഞ്ഞാൽ അകത്ത് ജ്യൂസ് അടിക്കാൻ പാകത്തിന് ഉള്ള അല്ലികളാണ്  എന്ന് മനസ്സിലാകും.

ഇത് കടകളിൽ മാത്രമല്ല വീടുകളിലും നമ്മൾക്ക് സാത്തുക്കുട്ടി ജ്യൂസ് ഉണ്ടാക്കാം.

മുസംബി-3 എണ്ണം 

പഞ്ചസാര-ആവശ്യത്തിനനുസരിച്ച് 

തണുത്ത വെള്ളം/ഐസ് ക്യൂബ്            -ആവശ്യത്തിന്

ഇഞ്ചി-ചെറിയ കഷണം 

ചെറുനാരങ്ങാനീര്-ഒരു ടേബിൾ സ്പൂൺ 

തയ്യാറാക്കുന്നത് 

മുസംബിയുടെ തൊലി കളഞ്ഞ് ഓരോഅല്ലികളായി  ആയി എടുക്കുക. അതിലെ അകത്തെ കുരുക്കളും നാരുകളും പൂർണ്ണമായും മാറ്റുക. ഇതിനുശേഷം അല്ലികളും ഇഞ്ചിയും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ചെറിയ സ്പീഡിൽ മിക്സിയിൽ അടിച്ചാൽ മതി. ഇല്ലെങ്കിൽ ചിലപ്പോൾ കൈയിപ്പു രസം വന്നെന്നിരിക്കും. അതിനുശേഷം ജ്യൂസ് അരിപ്പയിൽ അരിച്ചെടുക്കുക. ഗ്ലാസ് എടുത്ത് അതിൽ ചെറുനാരങ്ങ നീരും ഐസ്ക്യൂബും  ഇട്ട് അരിച്ചെടുത്ത ജ്യൂസ് ജ്യൂസ് ആയി ഒഴിച്ച്  കുടിക്കാം. ജ്യൂസ് ആയി മാത്രമല്ല സ്ക്വാഷ് ആയും സാത്തുക്കുട്ടി ഓറഞ്ച് ഉപയോഗിക്കാൻ പറ്റും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments