Sunday, September 20, 2026
spot_imgspot_imgspot_img
HomeHomeരാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ എഡിസിയായിരുന്ന ഋഷബ് സിങ്ങ് സംഭ്യാൽ സ്വയം വിരമിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ എഡിസിയായിരുന്ന ഋഷബ് സിങ്ങ് സംഭ്യാൽ സ്വയം വിരമിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ എഡിസി ആയിരുന്ന മേജർ ഋഷബ് സിങ്ങ് സംഭ്യാൽ സ്വയം വിരമിച്ചു. വിരമിച്ചതിനു ശേഷം രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കണ്ടു. സൈന്യത്തിൽ നിന്ന് വിരമിച്ച് രാജ്യം വിട്ട് പോവുകയാണ് എന്ന് പ്രചാരണം തെറ്റാണെന്നു മേജർ ഋഷബ് സിങ്ങ് സംഭ്യാൽ പറഞ്ഞു.

ജീവിതത്തിലെ ചില സാഹചര്യങ്ങൾ ഒരാളെ കഠിനമായ തീരുമാനങ്ങൾ എടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിൻറെ പൂർണ്ണ പിന്തുണയോടെയാണ് താൻ സൈന്യത്തിൽ നിന്ന് വിരമിക്കുന്നതെന്നും മേജർ ഋഷബ് തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രാഷ്ട്രപതിയും ഒത്തുള്ള മേജർ ഋഷബ്ൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അമ്മ- മകൻ ബന്ധം പോലെയാണ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്.

ഇന്ത്യയുടെ നാഷണൽ ക്രഷ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 12 വർഷത്തെ സേവനത്തിനു ശേഷമാണ് സൈനിക യൂണിഫോം അഴിച്ചു വെച്ചത്. ഇന്ത്യയിൽ തന്നെ താൻ തുടരുമെന്നും രാജ്യത്തിനായി സംഭാവനകൾ നൽകുമെന്നും മേജർ ഋഷബ്  പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments