Wednesday, August 5, 2026
spot_imgspot_imgspot_img
HomeHomeശക്തമായ മഴയ്ക്ക് സാധ്യത. കൂടെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. നാളെ ഏഴ് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത. കൂടെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. നാളെ ഏഴ് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വരുന്ന മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ,മഞ്ഞ അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ എന്നീ ജില്ലകളിലെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അറിയിപ്പുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments