Monday, July 27, 2026
spot_imgspot_imgspot_img
HomeLatest Updatesമലർകളേ, മലർകളേ… ഇത് എന്ന കനവാ.. കണ്ണെത്താ ദൂരത്തോളം പിങ്കണിഞ്ഞു മലരിക്കൽ ; കോട്ടയത്തിന് ഇത്...

മലർകളേ, മലർകളേ… ഇത് എന്ന കനവാ.. കണ്ണെത്താ ദൂരത്തോളം പിങ്കണിഞ്ഞു മലരിക്കൽ ; കോട്ടയത്തിന് ഇത് മഴക്കാലത്തെ പിങ്ക് വിസ്മയം

കണ്ണും കരളും ഒരുപോലെ നിറച്ച് മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം. കോട്ടയംകാരും സഞ്ചാരികളുമെല്ലാം ഒരുപോലെ കാത്തിരിക്കുന്ന പിങ്ക് വസന്തം ഇത്തവണയും പതിവൊന്നും തെറ്റാതെ എത്തി.

കോട്ടയം ജില്ലയിൽ തിരുവാർപ്പിൽ ആമ്പൽ വസന്തം വിരിയുന്ന ഗ്രാമമാണ് മലരിക്കൽ. ഓരോ ദിവസവും നിരവധി ആൾക്കാരാണ് ഈ ആമ്പൽ വസന്തം ആസ്വദിക്കാൻ ഇവിടെ എത്തുന്നത്.

കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പാടത്തിലാണ് ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഒരു നിമിഷം ഈ ഭംഗി കണ്ട് നമ്മൾ ഒന്ന് നിന്നുപോകും. ഫോട്ടോ ഷൂട്ടിനും റീൽസ് എടുക്കാനും നിരവധി ആൾക്കാരാണ് ഇവിടെ വരുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് മലരിക്കൽ ആമ്പലിന്റെ സീസൺ. പാഠം മുഴുവൻ പിങ്ക് നിറം മുങ്ങി നിൽക്കുന്നതു പോലെയാണ് ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. കണ്ണിനും മനസ്സിനും ഒരുപോലെ സന്തോഷം പകരുന്നതാണ് മലൊരിക്കലിലെ ആമ്പൽക്കാഴ്ചകൾ.


ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണണമെങ്കിൽ അതിരാവിലെ തന്നെ വരുന്നതാണ് നല്ലത്. ഒൻപത് മണി കഴിഞ്ഞാൽ പൂക്കൾ വാടാൻ തുടങ്ങും. മുട്ടറ്റം വെള്ളമേ ആമ്പൽ പാടത്തിന് ഉള്ളത് .

തോണിയിൽ കൂടെ ആമ്പൽപ്പൂക്കളുടെ ഇടയിലൂടെ യാത്ര ചെയ്യാൻ കഴിയും. പാടത്ത് കൃഷി കഴിഞ്ഞാൽ ആമ്പലുകളുടെ സീസൺ ആണ്. എന്നാൽ അടുത്ത കൃഷി തുടങ്ങുമ്പോൾ ആമ്പൽപ്പൂക്കൾ എല്ലാം മാറ്റും. ശരിക്കും രണ്ട് കൃഷികളുടെ ഇടയിലുള്ള സമയത്താണ് ഇവിടെ ആമ്പൽപ്പൂക്കൾ വിരിയുന്നത് .വിനോദ സഞ്ചാര ഭൂപടത്തിൽ മലരിക്കൽ സ്ഥാനം പിടിച്ചതോടെ ഇവിടെയുള്ളവർക്കും ഒരു വരുമാനമാർഗം ആവുകയാണ് ഈ ആമ്പൽ പാടം. കൃഷി ഇറക്കുന്ന പാടമായതിനാൽ ആമ്പൽ സീസൺ ആണോ എന്ന് തിരക്കിയതിനുശേഷം ഇങ്ങോട്ട് യാത്ര ചെയ്താൽ മതി.

കോട്ടയം ജില്ലയിൽ ഇല്ലിക്കൽ കവലയിൽ നിന്ന് തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരംപാലം കയറി ഇറങ്ങി ചെല്ലുന്നത്താണ് മലരിക്കൽ ആമ്പൽ പാടം. ആമ്പൽ പൂക്കളുടെ പറുദീസ എന്ന് വേണമെങ്കിൽ മല്ലരിക്കലിനെ വിശേഷിപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments