Wednesday, June 24, 2026
spot_imgspot_imgspot_img
HomeLatest Updatesകോട്ടയത്ത് 11 വയസ്സുകാരന്റെ തലയിൽ ചക്ക വീണ് ഗുരുതരപരിക്ക് : കുട്ടിയുടെ കഴുത്തെല്ല്പൊട്ടി

കോട്ടയത്ത് 11 വയസ്സുകാരന്റെ തലയിൽ ചക്ക വീണ് ഗുരുതരപരിക്ക് : കുട്ടിയുടെ കഴുത്തെല്ല്പൊട്ടി

കോട്ടയം: പിതാവിന് ഒപ്പം ബൈക്കിൽ പോകുവായിരുന്ന 11 വയസ്സുകാരന്റെ തലയിൽ ചക്ക വീണു. ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുത്തുംപാറ കുഴിക്കാട്ടുമറ്റം വീട്ടിൽ പി ജെ ഷിഹാബിന്റെ മകൻ ജെ എസ് ഷാഹിദിനാണ് പരിക്കേറ്റത്.

പാക്കിൽ ചിങ്ങവനം റോഡിലൂടെ പിതാവിന് ഒപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഷാഹിദ്. തലയിൽ ചക്ക വീണ ഉടനെ ബോധരഹിതനായ ഷാഹിദിനെ മെഡിക്കൽ കോളേജിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാഹിദ്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തല്ല് പൊട്ടുവായിരുന്നു. ഒന്നരമാസം പൂർണ്ണവിശ്രമം ആവശ്യമാണ്.

പാക്കിൽ കവലയിൽ പുറമ്പോക്കിൽ നിന്നിരുന്ന പ്ലാവിൽ നിന്നാണ് ചക്ക വീണത്. കുറേക്കാലമായി പ്ലാവ് വെട്ടണമെന്ന് നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments