Monday, May 25, 2026
spot_imgspot_imgspot_img
HomeHomeതമിഴ്നാട്ടിൽ ഇനി വിജയ് യുഗം : മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ

തമിഴ്നാട്ടിൽ ഇനി വിജയ് യുഗം : മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും, നടനുമായ വിജയ് സത്യപ്രതിജ്ഞ ചെയ്തു.

. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ടി വി കെ പ്രവർത്തകരും, സിനിമ താരങ്ങളുമടക്കം ആയിരങ്ങളെ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ നടന്നത് ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയസത്യവാചകം വിജയ് ചൊല്ലുകയായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു.

സത്യപ്രതിഞ്ജ വാചകം എഴുതി വായിക്കാതെ സി. ജോസഫ് എന്ന് വിജയ് പറഞ്ഞതും ഏറെ കയ്യടി നേടി. വിജയ്ക്കൊപ്പം ഒരു വനിത അടക്കം 9 പേരും സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ടി വി കെ യുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സെൽവി എസ്. കീർത്തന എന്ന 29 കാരി ശിവകാശിയിൽ നിന്നും വിജയിച്ച് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്.

വിജയ്​യുടെ മാതാപിതാക്കളും, നടി തൃഷ അടക്കമുള്ളവരും ചടങ്ങിനെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments