Monday, May 25, 2026
spot_imgspot_imgspot_img
HomeHomeപതിറ്റാണ്ടുകള്‍ക്കിപ്പുറം രണ്ടില ഇല്ലാത്ത കേരള നിയമസഭ! കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ദാരുണ പരാജയമോ?

പതിറ്റാണ്ടുകള്‍ക്കിപ്പുറം രണ്ടില ഇല്ലാത്ത കേരള നിയമസഭ! കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ദാരുണ പരാജയമോ?

പാലാ: മല്‍സരിച്ച എല്ലാ സീറ്റിലും പിന്നിലായതോടെ കേരള കോണ്‍ഗ്രസ് എം-നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം. മല്‍സരിച്ച 12 സീറ്റുകളില്‍ ഒന്നില്‍ പോലും പാര്‍ട്ടി നിലവില്‍ ലീഡ് ചെയ്യുന്നില്ല.

കെഎം മാണി എന്ന മഹാരഥന്റെ കാലശേഷം പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണ് ഇത്.

ഇടതുപക്ഷത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടിയായത്. എങ്കിലും 1979ല്‍ രൂപീകൃതമായതിന് ശേഷം ഇത്രയും വലിയ ഒരു പരാജയം നേരിടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ നിയമസഭയില്‍ ഒരു മന്ത്രി അടക്കം അഞ്ച് എംഎല്‍എമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഇക്കുറി ഒരു എംഎല്‍എ പോലും ഇല്ലാത്ത സ്ഥിതിയിലായിരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും അടക്കം ലീഡ് വഴങ്ങിയിരിക്കുന്നു. ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പാലായില്‍ മല്‍സരിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിലവില്‍ 5284ല്‍ പരം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനു പിന്നിലാണ്.

ചില റൗണ്ടുകളില്‍ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പാര്‍ട്ടി ചെയര്‍മാന്‍ പോയതും പാര്‍ട്ടിയെ കനത്ത പ്രതിരോധത്തിലാക്കുകയാണ്.

ഇടുക്കിയില്‍ മല്‍സരിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ കനത്ത പരാജയം നേരിടുകയാണ്. എതിര്‍ സ്ഥാനാര്‍ഥി റോയ് കെ പൗലോസ് 14281 വോട്ടിന് ലീഡ് ചെയ്യുകയാണ്.

കേരള കോണ്‍ഗ്രസ് എം-ന്റെ ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന കടുത്തുരുത്തിയിലും സ്ഥിതി മോശമാണ്. സ്ഥാനാര്‍ഥിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മല ജിമ്മി 18,756 വോട്ടിന്് പിന്നിലാണ്. നിലവിലെ എംഎല്‍എ മോന്‍സ് ജോസഫാണ് ലീഡ് ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ആയിരുന്ന എന്‍ ജയരാജിനും യുഡിഎഫ് കൊടുങ്കാറ്റില്‍ നിലതെറ്റി. ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ 5171 വോട്ടിനും തൊടുപുഴയില്‍ സിറിയക് ചാഴികാടന്‍ 22126 വോട്ടിനും, ചാലക്കുടിയില്‍ ബിജു എസ് ചിറയത്ത് 10,560 വോട്ടിനും, പിറവത്ത് സാബു കെ ജേക്കബ് 27927 വോട്ടിനും പിന്നിലാണ്.

പൂഞ്ഞാറില്‍ മല്‍സരിച്ച നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദ്യ ഘട്ടങ്ങളില്‍ ലീഡ് ചെയ്തത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ആശ്വാസം. എന്നാല്‍ നിലവില്‍ യുഡിഎഫ് പൂഞ്ഞാറും തിരിച്ചുപിടിച്ചതോടെ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments