Saturday, May 2, 2026
spot_imgspot_imgspot_img
HomeCrime'ഭാര്യയെ ഞാൻ കൊന്നു'; അൽമയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം വിഷ്ണു പറഞ്ഞു ; അരുംകൊലയ്ക്ക്...

‘ഭാര്യയെ ഞാൻ കൊന്നു’; അൽമയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം വിഷ്ണു പറഞ്ഞു ; അരുംകൊലയ്ക്ക് കാരണം കുട്ടികളില്ലാത്തതിനാൽ എന്ന് ഭർത്താവിന്റെ മൊഴി; അരുംകൊലയിൽ നടുങ്ങി നാട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം. 33കാരിയായ അൽമയെ ഭർത്താവ് വിഷ്ണു കുത്തിക്കൊന്നു. വ്ലാത്താങ്കര സ്വദേശിനിയായ അൽമയെ (33) ഭർത്താവ് വിഷ്ണുനാഥ് (36) കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയത് കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവാണെന്ന് ഭർത്താവ് മൊഴി.

9 വർഷങ്ങൾക്ക് മുൻപ് പി.എസ്.സി കോച്ചിങ് സെന്റർ അധ്യാപകനായ വിഷ്ണുനാഥും അൽമയും പ്രണയിച്ച് വിവാഹിതരായവരാണ്. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർ.സി ചർച്ചിന് സമീപമായിരുന്നു ഇവരുടെ താമസം.

കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് ഇരുവരും അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സംഭവദിവസം ഇതേ ചൊല്ലിയുണ്ടായ കടുത്ത വാഗ്വാദമാണ് കൊലപാതകത്തിൽ കലാശിച്ചത്. അയൽവീട്ടിലെത്തി വിഷ്ണു തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. അയൽക്കാർ പൊലീസിനെ അറിയിച്ചു. അവരെത്തുമ്പോൾ വിഷ്ണു വീട്ടിൽ തന്നെയുണ്ടായിരുന്നു. വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments