കോഴിക്കോട്: കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിക്കുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നു. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്ത് തുളഞ്ഞു കയറിയാണ് മരണം.
അപകടം ഉണ്ടായ ഉടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



