Wednesday, April 15, 2026
spot_imgspot_imgspot_img
HomeLocal Newsജോസ് കെ മാണിയുടെ വാഹന പര്യടനം ഇന്ന് സമാപിക്കുന്നു

ജോസ് കെ മാണിയുടെ വാഹന പര്യടനം ഇന്ന് സമാപിക്കുന്നു

എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ വാഹന പര്യടനം ഇന്ന് (31.03.2026)സമാപിക്കുകയാണ്.
ഇന്നത്തെ വാഹന പര്യടനം രാവിലെ എട്ടുമണിക്ക് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനിൽ നിന്നും തുടങ്ങി മേവട ജംഗ്ഷനിൽ സമാപിക്കും തുടർന്ന് മുത്തോലി പഞ്ചായത്തിലെ മുത്തോലി കടവിൽ നിന്നും തുടങ്ങി മുത്തോലി കവലയിൽ സമാപിക്കും.

ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതൽ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് പള്ളി ജംഗ്ഷനിൽ നിന്നും തുടങ്ങി കുരിശിങ്കൽ ജംഗ്ഷനിൽ സമാപിക്കും. വൈകുന്നേരം നാലുമണിക്ക് പാലാ മുനിസിപ്പാലിറ്റിയിലെ കൊച്ചിടപ്പാടി ജംഗ്ഷനിൽ നിന്നും തുടങ്ങി ദർശന ജംഗ്ഷനിൽ സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments