തൃശൂർ : സ്കൂളിലെ സഹപ്രവർത്തകരായ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് പോലീസ് അറസ്റ്റിലായത്.
വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. അധ്യാപകൻ പഠനാവശ്യങ്ങൾക്കായി തന്റെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.
ഫോൺ ഉപയോഗിക്കുന്നതിനിടെ കുട്ടികൾ ഗ്യാലറി നോക്കിയതും സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടി. വിദ്യാർഥിനികൾ വിവരം ഉട മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് നൽകിയ പരാതിയെത്തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



