Wednesday, April 15, 2026
spot_imgspot_imgspot_img
HomeCrimeകൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഒരു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ മൂന്നു മാസമായി ഈ ഫ്ലാറ്റിൽ താമസിക്കുകയാണെന്നും യുവതി 3 മാസം ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്തുവരികയുമായിരുന്നു എന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

നഴ്‌സിങ് പഠിച്ചിട്ടുള്ളതാന്‍ ശിശുവിനെ സ്വയം വേര്‍പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മൃതദേഹം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments