Saturday, March 7, 2026
spot_imgspot_imgspot_img
HomeLatest Updates മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു

 മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു

മലപ്പുറം : അരീക്കോട് മുത്തച്ഛൻ ഓടിച്ച വാഹനത്തിന് അടിയിൽപ്പെട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസുകാരന് ദാരുണാന്ത്യം.

ഊർങ്ങാട്ടിരി മൂർക്കനാട് ചേലക്കോട് മുണ്ടോടൻ അഫീഫ് – വെള്ളേരി മൂത്തേനിൽ കുറ്റിപ്പറവൻ ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. വെളിഴായ്ച രാവിലെ 10ന് കുട്ടിയുടെ അമ്മ വെള്ളേരിയിൽ ലബീബയുടെ വീട്ടിലാണ് അപകടം ഉണ്ടായത്.

മാർക്കറ്റിൽ നിന്ന് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീടിനുള്ളിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം.
സാരമായി പരിക്കേറ്റ കുട്ടിയെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments