പാലത്തരത്തിലുള്ള കുടുംബ വഴക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ സോൻഭദ്രയിലെ സിവിൽ ലൈൻസ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള പൊരിഞ്ഞ തല്ല് വൈറൽ ആവുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ഒരു യുവാവ് കാമുകിയുമായി വാലൻറൈൻസ് ഡേ ഷോപ്പിംഗിനെത്തിയതായിരുന്നു. എന്നാൽ യാദൃശികമായി അവിടെ യുവാവിന്റെ ഭാര്യ മകനുമായെത്തി. ഭർത്താവിന്‍റെ കൂടെ മറ്റൊരു സ്ത്രീയെ കണ്ടതും ഇവർ ചോദ്യം ചെയ്യാനാരംഭിച്ചു. കാമുകിയും ഭാര്യയും തമ്മിലുള്ള തർക്കം മുറുകിയപ്പോൾ ഭർത്താവ് ഓടി രക്ഷപ്പെട്ടു. പിന്നാലെ ഇരുവരുടെയും തർക്കം കയ്യാങ്കളിയിലെക്കെത്തി. ഇരുവരെയും ഷോപ്പിംഗ് മാളിലെ ജീവനക്കാർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പോലീസെത്തി ഇരുവരെയും പിടിച്ച് മാറ്റേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
एक पत्नी के होते हुए महिला मित्र को शॉपिंग कराना महंगा पड़ गया पत्नी और महिला मित्र में छिड़ा युद्ध…
— Ajay Kumar Dwivedi… (@AjayDwi65357304) February 10, 2026
सोनभद्र 🏖️ pic.twitter.com/SLkoTb6ewP
വിഡിയോയിൽ ഇരുവരും പരസ്പരം മുടി പിടിച്ച് വലിക്കുന്നതും കടിക്കുന്നതും തല്ലുന്നതും കാണാം. ഇതിടെ മകൻ കാമുകയെ തല്ലുന്നതും അമ്മയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ ഭാര്യ, ഭർത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്ക് അമിത ശ്രദ്ധ നൽകുന്നുവെന്ന് ഇവർ പരാതിയിൽ ആരോപിച്ചു. ഇരുഭാഗവും കേട്ട പോലീസ് ദമ്പതികളെ ഉപദേശിക്കുകയും ഭർത്താവിന് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.



