Wednesday, March 4, 2026
spot_imgspot_imgspot_img
HomeLatest Updatesമണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക് : നടൻ രാജു...

മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക് : നടൻ രാജു അറസ്റ്റിൽ, വാഹനം നിർത്താതെ പോയത് തെറ്റ് തന്നെയെന്ന് നടൻ

തിരുവനന്തപുരം : വഴുതക്കാട് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ മണിയൻ പിള്ള രാജുവിൻ്റെ വൈദ്യപരിശോധന നടത്തും.

അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് കാര്യമായ പരിക്കുണ്ട്. ഒരാൾക്ക് കാലുകളിൽ ഒടിവും മറ്റൊരാൾക്ക് നട്ടെല്ലിനും പരിക്കേറ്റു. സംഭവം നടന്നപ്പോൾ ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്ന് നടൻ പോലീസിനോട് പറഞ്ഞു.

അതേസമയം യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും ശബ്ദം കേട്ട ഉടനെ താൻ പാനിക് ആയി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments