തിരുവനന്തപുരം: തിരുവനന്തപുരം: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നത് നാളെ അറിയാം. അന്തിമ ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇതിനിടെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും എന്ന് സൂചന വരുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല ഉപാധിയെന്ന നിലയില്‍ മുന്നോട്ടുവെച്ചത് ആഭ്യന്തരമന്ത്രി സ്ഥാനമാണ്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന. രമേശ് ചെന്നിത്തലക്ക് പ്രധാന വകുപ്പ് നല്‍കണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരുന്നു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കുമെന്നാണ് വിവരം. പ്രധാനപ്പെട്ട വകുപ്പുകളിലൊന്നാകും കെ മുരളീധരന് ലഭിക്കുക എന്നും പറയുന്നു.
വനിതാ പ്രതിനിധ്യമായി ഷാനിമോള്‍ ഉസ്മാനും മന്ത്രിയായേക്കും. മറ്റു പേരുകളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഒറ്റകക്ഷി എംഎല്‍എമാരില്‍ സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവന്‍ ടേമും ഉറപ്പായി. അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവര്‍ഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സര്‍ക്കാരിലെ മന്ത്രിമാരെ നിശ്ചയിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. അതേസമയം, 102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാരിന്റ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.



