കൊൽക്കത്ത: ആറുമാസം ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് ഭർത്താവ്. പശ്ചിമ ബംഗാളിലെ സോദേപുരിൽ ആണ് ആറുമാസം ഗർഭിണിയായ പൂജ മൊണ്ടല കൊല്ലപ്പെട്ടത്, തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ ഇവരുടെ ഭർത്താവ് ഋഷി ഹരിചന്ദ് പിടിയിലായി.
രണ്ട് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പലപ്പോഴും വിവാഹശേഷം പണത്തിനായി ഋഷിയും കുടുംബവും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൂജയുടെ കുടുംബം ആരോപിച്ചു. മകൾ ഗർഭിണിയായിരുന്നിട്ടും പീഡനം തുടരുകയായിരുന്നുവെന്ന് പൂജയുടെ കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെയുണ്ടായ തർക്കത്തിനിടയിൽ ഋഷി തുണി ഉപയോഗിച്ച് പൂജയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. പിന്നീട് പൂജയുടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.



