Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsസി​ഗ്നലിൽ ബൈക്ക് നിർത്തി, തിരിയാൻ ശ്രമിക്കവേ ടിപ്പർ ലോറി പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

സി​ഗ്നലിൽ ബൈക്ക് നിർത്തി, തിരിയാൻ ശ്രമിക്കവേ ടിപ്പർ ലോറി പിന്നിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ബൈക്കിൽ ‍സഞ്ചരിച്ച വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്.

സുഹൃത്തുക്കളായ ഇരുവരും സഞ്ചരിച്ച ബൈക്ക് ഇന്ന് ഉച്ചയ്ക്ക് പള്ളിച്ചൽ ഭാ​ഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം. ബൈക്ക് സി​ഗ്നലെത്തിയപ്പോൾ നിർത്തി തിരിയാൻ തയ്യാറെടുക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്‍സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന സുഹൃത്തുകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments