Wednesday, March 4, 2026
spot_imgspot_imgspot_img
HomeLatest Updatesമരക്കൊമ്പ് വീണു; സ്‌കൂട്ടറിൽ പോകുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മരക്കൊമ്പ് വീണു; സ്‌കൂട്ടറിൽ പോകുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടർ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ബ്രൈമൂർ – പാലോട് റൂട്ടിലെ മുല്ലച്ചൽ വളവിലാണ് അപകടം.

സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷൈജു. ബന്ധുവായ ജോയി ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കിടെ വഴിയിൽ ഉണങ്ങി നിന്നിരുന്ന മാഞ്ചിയം മരം പെട്ടെന്ന് ഒടിഞ്ഞ് ഷൈജുവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ഷൈജു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സീനയാണ് ഭാര്യ. ഫേബ, അബിൻ എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments