ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ കരിങ്കുന്നത്തിന് സമീപം ആണ് അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന തൃശൂർ സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ട്‌ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് ഇരുപതോളം പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.



