പിറവം : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. കക്കാട് കൂട്ടുകുന്നത് പ്രകാശിന്റെ മകൻ അരുണിനെയാണ് (31) കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിച്ച് വെച്ച നെച്ചൂർ പെരുമ്പള്ളി വിജയൻറെ മകൻ ജിഷ്ണുവിനും പൊള്ളലേറ്റ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. പിറവം ടൗണിൽ കൊച്ചുപള്ളി സ്നേഹാ ഭവൻ റോഡിൽ വച്ചായിരുന്നു ഈ സംഭവം നടന്നത്.ജിഷ്ണുവിൻറെ അമ്മയെ അരുൺ അസഭ്യം പറഞ്ഞു എന്നതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് കൂട്ടുകാരുമായി വന്ന ജിഷ്ണു കയ്യിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ സമയം ജിഷ്ണുവിന്റെ ദേഹത്തും പെട്രോൾ തെറിച്ചു. വിഷ്ണു സിഗരറ്റ് ലാമ്പ് കത്തിച്ചപ്പോൾ ജിഷ്ണുവിന്റെ ദേഹത്തും പിന്നീട് അരുണിന്റെ ദേഹത്തും കത്തിപ്പടരുകയായിരുന്നു. ഉണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ അരുണിന്റെ നില ഗുരുതരമാണ്. എല്ലാവരും മദ്യ ലഹരിയിൽ ആയിരുന്നു.
അരുൺ പിറവത്ത് ടൂവീലർ മെക്കാനിക്കാണ്. ജിഷ്ണു സൗദിയിൽ ആയിരുന്നു. അവധിക്ക് നാട്ടിൽ വന്നതാണ്.



