Sunday, September 20, 2026
spot_imgspot_imgspot_img
HomeDistrict Newsതൈക്കുടം പാലത്തിൽ ലോറി മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു; ആളപായമില്ല

തൈക്കുടം പാലത്തിൽ ലോറി മറിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു; ആളപായമില്ല

കൊച്ചി : തൈക്കൂടം പാലത്തിൽ കൈവരിയിൽ ഇടിച്ച് ലോറി റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.


തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് അരികിലേക്ക് മീനും കൊണ്ട് പോയിരുന്ന ലോറിയാണ് രാവിലെ അപകടത്തിൽപ്പെട്ടത്. മുമ്പിലുണ്ടായിരുന്ന കാർ പെട്ടെന്ന് ട്രാക്ക് മാറ്റിയതാണ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ക്രെയിനുകൾ കൊണ്ടുവന്നാണ് ലോറി ഉയർത്തിയത്. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.

വൈറ്റിലയിലെ തൈക്കുടം പാലത്തിൽ ഇതിനുമുമ്പും നിരവധി വാഹന അപകടങ്ങൾ ഉണ്ടായതായി പറയുന്നു. വലിയൊരു ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണ് വൈറ്റില ജംഗ്ഷൻ. ഇതിന് ഉടനെ പരിഹാരം ഉണ്ടാകുമെന്ന് അധികാര പെട്ടവർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments