ശബരിമല സ്വർണ്ണകേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവുമായിരുന്ന മുരാരി ബാബു അന്തരിച്ചു. അർബുദബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായിരുന്ന മുരാരി ബാബു ശബരിമല കട്ടിള വാതിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ആദ്യം പൊലീസിലായിരുന്നു മുരാരി ബാബു ജോലി ചെയ്തിരുന്നത്.പിന്നീട് ദേവസ്വം ബോർഡിലെ ജോലിയിലേക്ക് മാറി. ദേവസ്വം ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ്റെ സഹായി ആയാണ് തുടക്കം.ഏറ്റുമാനൂർ, വൈക്കം,തിരുനക്കര തുടങ്ങിയ ക്ഷേത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.



