തിരുവനതപുരം : സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.
പ്രിയദർശിനി എന്നാണ് പദ്ധതിക്ക് പേരുനൽകിയിരിക്കുന്നത്. വരുമാനമോ, പ്രായമോ പരിഗണിക്കാതെയാവും ആനുകൂല്യം നൽകുക എന്ന് സർക്കാർ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിനും യാത്ര സൗജന്യമായിരിക്കും.
ഇതോടെ ഒരു മാസം 70 മുതൽ 80 കോടി രൂപവരെ കെഎസ്ആർടിസിക്ക് നഷ്ടം വരും. ഈ തുക സർക്കാർ നൽകും. ഇപ്പോൾ പ്രതിമാസം സർക്കാർ കെഎസ്ആർടിസിക്ക് ശമ്പളത്തിനും പെൻഷനുമായി നൂറ് കോടിക്ക് മുകളിൽ നൽകുന്നുണ്ട്. കൂടാതെയാണ് ഈ തുക കൂടി നൽകുക. അതായാത് ഇനി മുതൽ പ്രതിമാസം കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന തുക 200 കോടിയോളം രൂപയാവും.



