Sunday, May 31, 2026
spot_imgspot_imgspot_img
HomeNewsKeralaതിരുവനന്തപുരത്തിന്റെ ചുമതല സിപി ജോണിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതലകള്‍ നല്‍കി ഉത്തരവായി

തിരുവനന്തപുരത്തിന്റെ ചുമതല സിപി ജോണിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതലകള്‍ നല്‍കി ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായാണ് ചുമതലകള്‍ നല്‍കിയിട്ടുള്ളത്.

മന്ത്രി സി പി ജോണിനാണ് തലസ്ഥാന നഗരിയുടെ ചുമതല. കൊല്ലത്തിന്റെ ചുമതല മന്ത്രി ഷിബു ബേബി ജോണും മന്ത്രി പി സി വിഷ്ണുനാഥ് പത്തനംതിട്ടയുടെയും ചുമതല വഹിക്കും.

മന്ത്രി റോജി എം ജോണിന് എറണാകുളം ജില്ലയുടെ ചുമതല നല്‍കിയപ്പോള്‍ ഒ.ജെ ജെനീഷിന് തൃശൂര്‍ ജില്ലയുടെയും മന്ത്രി മോന്‍സ് ജോസഫിന് കോട്ടയം ജില്ലയുടെയും ചുമതല ലഭിച്ചു. പിറവത്തു നിന്നുള്ള മന്ത്രി അനൂപ് ജേക്കബിനാണ് ഇടുക്കിയുടെ ചുമതല.

മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.

തിരുവനന്തപുരം – മന്ത്രി സി പി ജോണ്‍
കൊല്ലം – മന്ത്രി ഷിബു ബേബി ജോണ്‍
പത്തനംതിട്ട- മന്ത്രി പി സി വിഷ്ണുനാഥ്

ആലപ്പുഴ – മന്ത്രി എം ലിജു
കോട്ടയം – മോന്‍സ് ജോസഫ്
ഇടുക്കി – അനൂപ് ജേക്കബ്
എറണാകുളം – റോജി എം ജോണ്‍

തൃശൂര്‍ – ഒ ജെ ജെനീഷ്
പാലക്കാട് – എന്‍ ഷംസുദ്ദീന്‍
മലപ്പുറം – പി കെ ബഷീര്‍
കോഴിക്കോട് – എ പി അനില്‍കുമാര്‍

വയനാട് – ടി സിദ്ദിഖ്
കണ്ണൂര്‍ -സണ്ണി ജോസഫ്
കാസര്‍ഗോഡ് – കെ എം ഷാജി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments