Monday, May 25, 2026
spot_imgspot_imgspot_img
HomeHomeമുഖ്യമന്ത്രി ആര്? ഏഴാം ദിനവും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ഹൈക്കമാൻഡ്; ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രം

മുഖ്യമന്ത്രി ആര്? ഏഴാം ദിനവും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ഹൈക്കമാൻഡ്; ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇന്നേക്ക് ഏഴ് ദിവസമായിട്ടും കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല.

ഇന്നുമുതൽ വീണ്ടും സമവായ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ എംഎൽഎമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രചാരണം മാത്രമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വിഡി സതീശന് മുൻതൂക്കം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിൽ അന്തരീക്ഷം തണുത്ത ശേഷം മാത്രം പ്രഖ്യാപനം നടത്തുമെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments