Monday, May 25, 2026
spot_imgspot_imgspot_img
HomeHome`മുഖ്യമന്ത്രീ സതീശാ…', എറണാകുളത്ത് വി ഡി സതീശന് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ; സതീശനെ...

`മുഖ്യമന്ത്രീ സതീശാ…’, എറണാകുളത്ത് വി ഡി സതീശന് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ; സതീശനെ ചുമലിലേറ്റി മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി ഡി സതീശൻന് റെയിൽവേ സ്റ്റേഷനിൽ വൻ സ്വീകരണം ഒരുക്കി പ്രവർത്തകർ.

ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. ഇന്നാണ് തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം വിഡി സതീശൻ എറണാകുളത്ത് എത്തിയത്. കൊച്ചി ന​ഗരത്തിൽ നിന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വി ഡി സതീശനെ സ്വീകരിക്കാനായി ആളുകൾ എത്തിയിട്ടുണ്ട്

ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത എംഎൽഎയുമായ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും സ്വീകരണത്തിനായി ഒത്തുകൂടിയത്. ആവേശകരമായ മുദ്രാവാക്യങ്ങളോടെയും ആഘോഷാന്തരീക്ഷത്തോടെയുമായിരുന്നു സ്വീകരണം.

അതേസമയം, സ്വീകരണത്തിനിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിലെ ഗ്ലാസുകൾ പൊട്ടുകയും പ്രവേശന കവാടത്തിലെ സ്കാനറുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments