Monday, May 25, 2026
spot_imgspot_imgspot_img
HomeHomeസംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും.

ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 8.30 ഓടെയാണ് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

12 മുതല്‍ 14 വരെ ബൂത്തുകള്‍ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണല്‍. ഒരു റൗണ്ട് പൂർത്തിയാക്കാൻ വേണ്ടി വരുന്നത് പരമാവധി 10 മിനിറ്റ്

പരമാവധി 20 റൗണ്ടുകളാണ് ഉണ്ടാവുക. ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡ‍ിഎഫുമാണ് മുന്നേറുന്ത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments