Saturday, May 2, 2026
spot_imgspot_imgspot_img
HomeLatest Updatesമുണ്ടത്തിക്കോട് അപകടം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

മുണ്ടത്തിക്കോട് അപകടം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചത്.

മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. കൂടാതെ ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു.

ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള പ്രമുഖമായ പത്തനംതിട്ട ചന്ദനപ്പള്ളിയിലേയും വെടിക്കെട്ട് സമാന സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. അതേസമയം കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. മേയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു.

മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ നടക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments