Friday, April 17, 2026
spot_imgspot_imgspot_img
HomeLatest Updatesവാൽപ്പാറയിൽ വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, അപകടത്തിൽ മരണം 9 ആയി, നൊമ്പരമായി...

വാൽപ്പാറയിൽ വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, അപകടത്തിൽ മരണം 9 ആയി, നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

പൊള്ളാച്ചി: വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാടിനെ ഞെട്ടിച്ച അപകടത്തിൽ ഒമ്പത് മലയാളികൾ മരിച്ചു.

മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ടൂറിസ്റ്റ് വാൻ പൂർണമായും തകർന്നു.

വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്നത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. ഡ്രൈവറടക്കം 4 പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments