Thursday, April 16, 2026
spot_imgspot_imgspot_img
HomeLatest Updatesഉയർന്ന പനി, സന്ധികളിൽ നീർവീക്കം, തലവേദന, ക്ഷീണം : എറണാകുളത്ത് ചിക്കുൻ​ഗുനിയ പടർന്ന് പിടിയ്ക്കുന്നു, ജാ​ഗ്രതാ...

ഉയർന്ന പനി, സന്ധികളിൽ നീർവീക്കം, തലവേദന, ക്ഷീണം : എറണാകുളത്ത് ചിക്കുൻ​ഗുനിയ പടർന്ന് പിടിയ്ക്കുന്നു, ജാ​ഗ്രതാ നിർദേശം

കൊച്ചി: എറണാകുളത്തു ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ഒമ്പത് കേസുകൾ ആണ് കുന്നുകരയിലും ചെങ്ങമനാട്ടും റിപ്പോർട്ട് ചെയ്തത്.. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തിൽ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ ആറ് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ടിൽ നാല് പേരും ചികിത്സ തേടി.

അതേസമയം ബാധിത പ്രദേശങ്ങളിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങളിൽ പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു. ലക്ഷണങ്ങൾ കണ്ടാൽ, രോഗി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments