ബംഗളൂരു: പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. യുവതിക്കൊപ്പം ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തിയിരുന്നു. പാഴ്‌സലിന്റെ വലിപ്പം കണ്ട് എന്താണ് പാക്കറ്റിനുള്ളിൽ എന്ന് ജീവനക്കാർ ചോദ്യം ചെയ്തതോടെ ആണ് സംഭവം പുറത്തായത്. ബംഗളൂരുവിലെ ബിസിനസ് ഡിസ്‌ട്രിക്‌റ്റിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ജീവനക്കാരുടെ ചോദ്യത്തിന് യുവതി മറുപടി നൽകാതായതോടെയാണ് കെട്ടുഅയച്ചു നോക്കിയത്. ചാക്കിൽ നിന്നും ജീവനോടെയൊരാൾ പുറത്തുവരുന്നതുകണ്ട് ജീവനക്കാർ ഞെട്ടി. റീൽ വീഡിയോയ്‌ക്ക് വേണ്ടിയാണ് താൻ പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു യുവതിയുടെ മറുപടി.
കൂടാതെ റംസാൻ, ഉഗ്രാഡി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൊറിയർ അയയ്‌ക്കുന്നതാണ് ഏകമാർഗമെന്ന് കാണിക്കാനാണ് റീലെടുക്കുന്നതെന്നും യുവതി വിശദീകരിച്ചു.



