ദോഹ: ദോഹ: ഖത്തറിലെ ഇറാൻ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റു.
തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനാണ് (48) പരിക്കേറ്റത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം തൃശൂർ ശ്രീ കേരളവർമ കോളജിലെ മുൻ യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരമാണ്.
ഇന്നലെയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു. അതേസമയം അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ വലിയ ആശങ്കയിലാണ്.



