Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesകുടുംബത്തോട് ക്ഷമ ചോദിക്കുന്നു…സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചോ? 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ്...

കുടുംബത്തോട് ക്ഷമ ചോദിക്കുന്നു…സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചോ? 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം.

റോയിയുടെ ഡയറിയിൽ നിന്ന് വ്യക്തിപരമായി എന്തോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡയറിയിൽ കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കണം, ജീവനക്കാരെ കൂടെ നിർത്തണം, ബിസിനസ് ആരെ ഏൽപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ഡയറിയിൽ കുറിച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ആത്മഹത്യ നേരത്തേ തീരുമാനിച്ചിരുന്നുവെന്നുള്ള സൂചന ലഭിക്കുന്നുണ്ട്. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments