കോതമംഗലം: കോതമംഗലം – മൂന്നാർ റോഡിൽ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് തീപിടിച്ചത്.
വാഹനം നിർത്തിയിട്ട സമയത്തായിരുന്നു തീ പിടിച്ചത്. അതിനാൽ ആളപായമില്ല. ബസ് പൂർണമായും കത്തിനശിച്ചു.
ഞായറാഴ്ച രാത്രി 9.30 ഓടെ യാണ് സംഭവം. ഇടുക്കി, രാജാക്കാട് സേനാപതിയിൽ നിന്ന് കോതമംഗലം കോട്ടപ്പടിയിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. 42 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 5 പേർ കോതമംഗലത്ത് ഇറങ്ങിയിരുന്നു. അപകട സമയത്ത് 37 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പാറത്തോട് സ്വദേശി മനോജ് പറഞ്ഞു.
ബസിനു പിന്നിൽ പുക ഉയരുന്നതു കണ്ട് ഡ്രൈവർ എല്ലാവരോടും ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. യാത്രക്കാർ പെട്ടെന്ന് ചാടിയിറങ്ങുകയും ചിലരെ വലിച്ചുചാടിച്ച് രക്ഷപ്പെടു ത്തുകയുമായിരുന്നു. യാത്രക്കാർ മുഴുവൻ ഇറങ്ങിയതിനു പിന്നാലെ ബസ് കത്താൻ തുടങ്ങി.സെക്കൻഡുകൾക്കക്കംആളിക്കത്തുകയായിരുന്നു.



