കൊല്ലം: പത്തു വയസ്സുള്ള കുട്ടി ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. കുട്ടിയുടെ ശരീരത്തില്‍ ചൂടുവെള്ളം വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ തന്റെ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ നെഞ്ച്, വയർ, ഇടതു തുട, പുറംഭാഗം എന്നിവിടങ്ങളിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ ചൂടുവെള്ളം വീണ് പൊള്ളിയതാണെന്ന് പറഞാണു അന്നുതന്നെ ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി അധികൃതർ കുട്ടിയെ മടക്കി അയച്ചു. ചൊവ്വാഴ്ച വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലിന്റെ ആഴം ബോധ്യപ്പെട്ടത്.
സംശയം തോന്നി ഡോക്ടർ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.



