തൃശൂർ :വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കെഡാവർ നായ്ക്കളെ എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടാവുകയായിരുന്നു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്.
മാതാവ് ഷെരീഫ. സഹോദരി: ഷഹ്‌മ. തിരൂര്‍ ടൗണില്‍ ഓട്ടോതൊഴിലാളിയാണ് പിതാവ് ഷംസുദ്ദീന്‍.



