Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesകൊട്ടിക്കലാശം കളറാക്കി മുന്നണികൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പര്യവസാനം, കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്

കൊട്ടിക്കലാശം കളറാക്കി മുന്നണികൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പര്യവസാനം, കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണം അവസാനിച്ചു.
സംസ്ഥാനമാകെ ആവേശവും വാശിയേറിയതുമായ കൊട്ടിക്കലാശമാണ് നടന്നത്.
അവസാന മണിക്കൂറുകളിൽ താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ മുന്നണി പ്രവർത്തകർ ഒത്തുചേർന്നു. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി.

ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമായി മുന്നണികൾ കൊട്ടിക്കലാശം പൂരപ്പറമ്പാക്കി മാറ്റി. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളും പ്രവർത്തകരും അണിനിരന്ന റാലികൾ ശക്തിപ്രകടമായി മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments