കുവൈത്ത് സിറ്റി/റിയാദ്: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ആളപായമില്ല എന്ന് അധികൃതർ പറഞ്ഞു.
എണ്ണ ശുദ്ധീകരണശാല ഇറാൻ ആക്രമിച്ചിരുന്നു. സൗദിക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. ഏഴ് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതിനിടെ യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് റാൻഡി ജോർജിനെ പുറത്താക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് സൈന്യത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് പുറത്താക്കൽ. ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് ട്രമ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിത തീരുമാനം



