Wednesday, April 15, 2026
spot_imgspot_imgspot_img
HomeCinemaഅമ്മ ഉപേക്ഷിച്ചു.. എൻ്റെ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആ വീട്ടില്‍ ഞാന്‍ ശെരിക്കും ഒറ്റപ്പെട്ടു, എന്നെ...

അമ്മ ഉപേക്ഷിച്ചു.. എൻ്റെ അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആ വീട്ടില്‍ ഞാന്‍ ശെരിക്കും ഒറ്റപ്പെട്ടു, എന്നെ ആര്‍ക്കും ഇഷ്ടമായിരുന്നില്ല; വികാരാധീനനായി കിച്ചു

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുയരുന്ന വെളിപ്പെടുത്തലുകൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) തന്റെ ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ചും കുടുംബാംഗങ്ങളിൽ നിന്നുള്ള അവഗണനയെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ കിച്ചു വികാരാധീനനായി സംസാരിച്ചത്.

“ഞാനൊരു ശെരിക്കും ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വിഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്നും എനിക്കറിയില്ല’. എന്റെ ജീവിത കഥയാണ് പറയുന്നത്.

2004ൽ ഞാൻ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ അമ്മയുടെ പേര്. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി,” കിച്ചു പറഞ്ഞു.

അമ്മ പോയ വിഷമത്തിൽ അച്ഛൻ തന്നെയും കൂട്ടി ലോറിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും അന്ന് ഭാഗ്യം കൊണ്ടാണ് രണ്ടുപേരും രക്ഷപ്പെട്ടതെന്നും കിച്ചു വെളിപ്പെടുത്തി.

“എനിക്ക് മൂന്ന് വയസ്സുളളപ്പോൾ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടയ്ക്ക് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു. അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും വീണയുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസ്സിൽ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല. അവിടെയും അടിയാണ്. ആ സമയത്ത് ഓരോ കാര്യങ്ങളും ഞാൻ തിരിച്ചറിഞ്ഞിരുന്നു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ അവർക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്.”

അതേസമയം അവരുടെ ജീവിതത്തിലേക്ക് രേണു സുധി അമ്മയായിവന്നതിനെ കുറിച്ചും കിച്ചു വീഡിയോയിൽ പറയുന്നുണ്ട്. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളിൽ, ഇപ്പോള്‍ കാണുന്ന അമ്മ രേണു സുധിയെ കാണുന്നു. ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമിൽ. ഞങ്ങളെ കാണാൻ വന്നു, നല്ല കമ്പനിയായി. പിന്നെ അച്ഛൻ വന്ന് ഒരുദിവസം എന്റെ അടുത്ത് വന്നു ചോദിച്ചു, ‘ഞാൻ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. ‘അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പൈസയും കൊടുത്തു. അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന് രേണു അമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്. പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങൾ കോട്ടയത്തേക്ക് മാറി.”

ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കോട്ടയത്ത് എത്തിയോടെ എനിക്ക് വലിയ സ്വാതന്ത്ര്യം കിട്ടി. കുറച്ച് കഴിഞ്ഞതോടെ എല്ലാവരുടേയും സ്വഭാവം മാറി. ആ സമയത്ത് ഞാനൊരു കമ്പ്യൂട്ടര്‍ വാങ്ങിച്ചു. റൂമില്‍ തന്നെ ഗെയിം കളിച്ച് ഇരിപ്പായി. ആരുമായും കണക്ഷനില്ല. അച്ഛന്‍ ഇടയ്ക്ക് വന്ന് ഭക്ഷണം തരും. ഇടയ്ക്ക് റിഥപ്പന്‍ റൂമിലേക്ക് വരും. അവനേയും മടിയിലിരുത്തി ഗെയിം കളിക്കും.

അച്ഛനും എനിക്കും ഒരേ പ്രശ്‌നമാണ് നോ പറയാന്‍ അറിയില്ല. രേണുവിന്റെ അച്ഛന്‍, അമ്മ, ചേച്ചി, അളിയന്‍, അവരുടെ മക്കള്‍, എല്ലാവരുടേയും ചെലവ് നോക്കിയിരുന്നത് അച്ഛന്‍ ഒരാളായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടര്‍ വിറ്റ് കഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെ കൂട്ടുകാരെയൊക്കെ കാണാന്‍ തുടങ്ങി. പിന്നെ ദുശ്ശീലം തുടങ്ങി. അടിമപ്പെട്ടില്ലെങ്കിലും ഞാനത് മാറ്റിയെടുത്തു. എങ്കിലും അത് വച്ചാണ് എന്നെ പലരും ഇപ്പോഴും കാണുന്നത്.

അച്ഛനും ഞാനും സംസാരിച്ചിരുന്നത് ഷൂട്ടിന് പോകുമ്പോഴായിരുന്നു. അമ്മയ്ക്ക് അതും പ്രശ്‌നമായിരുന്നു. അതിന്റെ പേരില്‍ അടിയൊക്കെ ഉണ്ടായിട്ടുണ്ട്. എന്തോ എന്നെ ആര്‍ക്കും ഇഷ്ടമായിരുന്നില്ല. പക്ഷെ അപ്പോഴും എന്തൊക്കെ പ്രശ്‌നമുണ്ടായാലും എനിക്ക് വിളിക്കാന്‍ അച്ഛന്‍ ഉണ്ടായിരുന്നു. ആ വിശ്വാസം എപ്പോഴുമുണ്ടായിരുന്നു. ഒരു ദിവസം അച്ഛന്‍ വിളിച്ച് നാല് മണിയാകുമ്പോള്‍ കൂട്ടാന്‍ വരണമെന്ന് പറഞ്ഞു. ഞാന്‍ രാവിലെ വിളിച്ചപ്പോള്‍ എടുത്തില്ല. അച്ഛന്‍ വന്നോളും എന്ന് കരുതി ഞാന്‍ ഉറങ്ങി.

പെട്ടന്ന് അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ചു, അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാൻ പറഞ്ഞു. ഫോൺ പക്ഷേ ഓഫ് ആയിരുന്നു. അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. ഞാൻ നേരെ അനൂപേട്ടനെ വിളിച്ചു, എന്തോ പറ്റി അച്ഛനെന്നു ചോദിച്ചു. ‘രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി’ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്തുവാ അനൂപേട്ടാ പറയുന്നതെന്ന്’ ചോദിച്ച് ഞാൻ ഫോൺ എടുത്തെറിഞ്ഞു.”

അച്ഛന്റെ മരണശേഷം താൻ പൂർണ്ണമായും തകർന്നുപോയെന്നും മാനസിക വിഷമം താങ്ങാനാവാതെ ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞുവെന്നുമാണ് കിച്ചു പറയുന്നത്.

“എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി. അച്ഛൻ മരിച്ച സമയത്ത് എല്ലാവര്‍ക്കും എന്നോട് സ്നേഹമായിരുന്നു. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല

ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. അമ്മ, അമ്മയുടെ കാര്യത്തിനു വിളിക്കും. ആ ഒരു കണക്‌ഷൻ ഇല്ല ഞങ്ങൾ തമ്മിൽ. ഇനിയും കുറേ കാര്യങ്ങൾ പറയാതെ വിട്ടിട്ടുണ്ട്. ഇപ്പോ ഇതൊക്കെ തുറന്നു പറയാൻ കുറച്ച് കാരണങ്ങളുണ്ട്. എന്റെ കൂട്ടുകാരുടെ അമ്മയെപോലും ഫേസ് ചെയ്യാൻ പറ്റാത്ത ഒരവസ്ഥയായി പോയി. എല്ലാവരും എന്നെ അങ്ങനെയൊരു രീതിയിൽ കാണുന്നു. അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറഞ്ഞത്. ഇത്രയും അനുഭവിച്ചല്ലോ, ഇത്രയും കാര്യങ്ങളൊക്കെ പഠിച്ചില്ലേ, ഇനിയും ഒറ്റയ്ക്കു തന്നെ നേരിട്ട് മുന്നോട്ടുപോകും. ജീവിതത്തിൽ നടന്ന ഇരുപത് ശതമാനം മാത്രം കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്,” കിച്ചുവിന്റെ വാക്കുകളിങ്ങനെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments