കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം.
തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണു മരിച്ചത്. കുട്ടികളെ കൊന്ന ശേഷം അമ്മയും മകളും തൂങ്ങി മരിച്ചതാണെന്നു പൊലീസ് നിഗമനം. മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുണ്ട്
രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതൽ വിളപ്പിൽശാല കാരോടുള്ള വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ എറണാകുളത്തേക്ക് പോയിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
അശ്വതിയുടെ ഭർത്താവ് ഏതാനും നാൾ മുൻപു കരൾ രോഗത്തെ തുടർന്നു മരിച്ചിരുന്നു. ഭർത്താവിന്റെ അടുത്തേക്കു പോകുന്നു എന്നാണു ആത്മഹത്യക്കുറിപ്പിൽ ഉള്ളത് എന്നാണു വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



