Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഒരുമിച്ച് ജീവിക്കാനായി ഭർത്താവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

ഒരുമിച്ച് ജീവിക്കാനായി ഭർത്താവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീട്ടുപറമ്പിൽ കുഴിച്ചുമൂടി; ഭാര്യയും കാമുകനും കുറ്റക്കാർ

തൃശൂർ: ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കാണ് (40) കൊല്ലപ്പെട്ടത് . ഒന്നാം പ്രതി പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി ബീരു (33), രണ്ടാം പ്രതിയും മൻസൂർ മാലിക്കിന്റെ ഭാര്യയുമായ രേഷ്മ ബീവി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കമനീസ് കെ. കുറ്റക്കാരെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.

കൊലപാതക കുറ്റത്തിന് ഇരുവർക്കും ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. കൂടാതെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി ചുമത്തി.

2021 ഡിസംബർ 13-ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒരുമിച്ച് ജീവിക്കുന്നതിനായി പ്രതികൾ മൻസൂർ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചുമൂടി. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments