ഹത്രാസ്: വിവാഹ ദിവസാം നിരവധി സ്വപ്നങ്ങളുമായാണ് വധുവരന്മാർ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലെ ഹത്രാസിലെ സംഭവം ഞെട്ടിക്കുന്നതാണ്. ആദ്യരാത്രിയിൽ മണിയറയിൽ വരനെ നവവധു കാത്തിരുന്നത് കത്തിയുമായാണ്.
എന്ത് പ്രശ്നമായാലും സംസാരിച്ച് പരിഹാരം കാണാമെന്ന് കരുതിയ നവവരൻ അടുത്ത ദിവസം കേൾക്കുന്നത് ഭാര്യ ഒളിച്ചോടിയ വിവരം. അതും ചെറിയച്ഛനൊപ്പം. എന്നാൽ ഇതും കൊണ്ടും തീർന്നില്ല യുവതി ഒളിച്ചോടിയത് വിവാഹം ചെയ്ത യുവാവിന്റെ വീട്ടിലെ സ്വർണവും കൊണ്ട്.
ഫെബ്രുവരി 21നായിരുന്നു വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ല.
ഫെബ്രുവരി 22നാണ് യുവതി വരന്റെ വീട്ടിലെത്തിയത്. എന്നാൽ അന്നേ ദിവസം ആണ് സിനിമയെ വെല്ലുന്ന സന്ദർഭങ്ങൾ നടന്നത്. രാത്രി 9 മണിയോടെയാണ് നവവരൻ മണിയറയിലെത്തിയത്. നവവധുവിനോട് സംസാരിക്കാൻ യുവാവ് ശ്രമിച്ചതോടെ യുവതി കയ്യിൽ കരുതിയ കത്തി എടുക്കുകയായിരുന്നു.
തന്നെ തൊട്ടാൽ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിക്കാനും യുവതി ശ്രമിച്ചു. ഇതോടെ പേടിച്ച് യുവാവ് ഭാര്യയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തി.
യുവതിയുമായി സംസാരിച്ച ശേഷം പുതിയ സ്ഥലത്ത് വന്നതിന്റെ പരിഭ്രാന്തിയാവും എന്ന് പറഞ്ഞ് എല്ലാവരേയും സമാധാനിപ്പിച്ച് മടങ്ങി. എന്നാൽ അടുത്ത ദിവസം യുവതി വീട്ടുകാരുടെ ഭക്ഷണത്തിൽ ഉറക്കുമരുന്ന കലർത്തുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ബോധരഹിതരായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലവധിക്കുന്ന സ്വർണവുമായി കടന്നുകളഞ്ഞു. വീട്ടുകാർക്ക് ബോധം വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് വ്യക്തമാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വധുവും ചെറിയച്ഛനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വിവരം പുറത്തുവന്നത്. ഇതോടെ വരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.



