കൊച്ചി: മാധ്യമങ്ങൾക്ക് മുന്നിൽ ലവലേശം കൂസലിലാതെ കൊച്ചിയിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയിൽ ഭിന്നശേഷികാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്.
അതിനിടെ തന്റെ നല്ല ഫോട്ടോയല്ലേ… നന്നായിട്ട് എടുക്കണേയെന്ന് മാധ്യമപ്രവർത്തകരോട് യുവതി പറഞ്ഞു. പൊലീസിന് മുന്നിലും സഫ്നക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. സംസാര-കേൾവി ശേഷിയില്ലാത്ത യുവാവിനെയാണ് ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായതോടെ ഒന്നാം പ്രതിയായ സഫ്ന ഉൾപ്പെടെ പൊലീസിന്റെ പിടിയിലായി. ഈ മാസം 22നാണ് സംഭവം. യുവാവിനെ പനമ്പിള്ളി നഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി നഗ്നരംഗങ്ങൾ പകർത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതിയാണ് യുവതിയും സംഘവും ഒരുക്കിയിരുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറി ബോയിയായ 30-കാരൻ ഏതാനും മാസം മുൻപാണ് കൊച്ചിയിൽ എത്തിയത്.
യുവാവ് സാമൂഹിക മാധ്യമത്തിലൂടെ ആണ് സഫീനയുടെ സുഹൃത്തായത് തുടർന്ന് സഫീനയുടെ നിർദേശപ്രകാരം 22-ന് വൈകീട്ട് 6.30-ന് യുവാവ് ലോഡ്ജിലെത്തി. ഈസമയം ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ അരുൺ വേണുഗോപാലും സംഘവും യുവാവിനെ ക്രൂരമായി മർദിച്ചു.
പിന്നീട് ഇയാളെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി. പേഴ്സിൽ നിന്ന് എ.ടി.എം. കാർഡ്, ആധാർ കാർഡ്, പണം എന്നിവ കൈക്കലാക്കി. തുടർന്ന് സംഘം ലോഡ്ജിൽ നിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഭിഭാഷകന്റെ സഹായത്തോടെ സ്റ്റേഷനിലെത്തിയ യുവാവ് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തി. വാരിയെല്ലിന് പരിക്കേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.
അതേസമയം ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്.ന്നു.



