കോട്ടയം: പാലായില്‍ താന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തമാക്കി എംഎഎല്‍എ മാണി സി കാപ്പന്‍.
പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും വ്യക്തമാക്കിയ മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ കൊണ്ടുവരാന്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും വെളിപ്പെടുത്തി.
പാലായില്‍ യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പന്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലെ ഒരു വാര്‍ത്താചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല. പാലായില്‍ യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി ആയിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പന്‍ ആയിരിക്കും. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളും ആരംഭിച്ചു.
ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കള്‍ ആരും പറഞ്ഞിട്ടില്ല. ജോസ് കെ മാണി രാഷ്ട്രിയ കോപ്രായം കാണിക്കുന്ന ആളാണ്. തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയില്‍ രാജി വെക്കും.
പാലായില്‍ ജോസ് കെ മാണി മത്സരിക്കും എന്ന് തോന്നുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ കൊണ്ടുവരാന്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ കെഡിപി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്. സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ ധാരണ ഉണ്ടാകും. എലത്തൂര്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു സീറ്റ് കിട്ടിയാല്‍ എലത്തൂര്‍ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് കെ മാണിയെ തോല്‍പ്പിച്ച് എംഎല്‍എ ആയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പാലായിലെ തോല്‍വി പാര്‍ട്ടിക്ക് തന്നെ കനത്ത തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്.
കെഎം മാണി പതിറ്റാണ്ടുകളോളം പ്രതിനിധി ആയിരുന്ന പാലായില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലും മാണി സി കാപ്പനായിരുന്നു വിജയം.
എതിര്‍സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിനെ 2,943 വോട്ടിനായിരുന്നു മാണി സി കാപ്പന്‍ അന്ന് പരാജയപ്പെടുത്തിയത്.
Summary: Mani C Kappen to contest in Pala under UDF banner. No discussions on including Kerala Congress M in UDF, says Mani C Kappen.



