കൊച്ചി: ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിയിൽ യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിന്‍ ജൂഡാ (33)ആണ് മരിച്ചത്.
അതേസമയം മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായ അനുഭവം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഇത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ആരംഭിച്ചത്.
ശനിയാഴ്ച രാത്രിയോടെ ഞണ്ട് കഴിച്ചതിന് പിന്നാലെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എല്‍ജിന്‍ മരിച്ചത്. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



